ബഷീറിന്റെ പ്രേമലേഖനം
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ സിനിമയാണ് ബഷീറിന്‍റെ പ്രേമലേഖനം. ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ് തുടങ്ങി പുതുമുഖതാരതിരയാണ് ഈ സിനിമയിൽ അണിനിരക്കുന്നത്. എണ്‍പതുകള്‍ പശ്ചാത്തലമാക്കിയാണ് സിനിമ കഥ പറയുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ കയ്യടിനേടിയ മണികണ്ഠനും ഈ ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. റേഡിയോനാടകം പോലും നാട്ടുകാരുടെ രോമാഞ്ചമായിരുന്ന ഒരു ഉൾനാടൻ ഗ്രാമത്തിൽ ആദ്യമായി ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടിവി എത്തുന്നതും അത് നാട്ടുകാരിൽ ചെലുത്തുന്ന സ്വാധീനവും അതിനെതുടർന്നുണ്ടാവുന്ന പ്രണയവും ഒളിച്ചോട്ടവും തുടർചലനങ്ങളുമാണ് ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയിൽ അനീഷ് അൻവർ എന്ന സംവിധായകൻ പറയുന്നത്.
Details About ബഷീറിന്റെ പ്രേമലേഖനം Movie:
Movie Released Date | 21 Jul 2017 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Basheerinte Premalekhanam:
1. Total Movie Duration: 2h 2m
2. Audio Language: Malayalam